മത്സരാർത്ഥികളുടെ അഭ്യർത്ഥന കണക്കിലെടുത്ത് പോർക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവം രജിസ്ട്രേഷൻ 25-10-2026 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
ഓപ്പറേഷന്‍ തൂഫാന്‍ 2.0

ഓപ്പറേഷൻ തൂഫാൻ്റെ രാണ്ടാംഘട്ട പ്രവർത്തനങ്ങളുടെ  പോർക്കുളം പഞ്ചായത്ത് തല ഉത്ഘാടനം നടത്തി.

2.0 എന്ന പേരിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, വിവിധ വകുപ്പുകളും, സാംസ്കാരിക പ്രവർത്തകരേയും പൊതു ജനങ്ങളേയും ഒരുമിപ്പിച്ചു കൊണ്ടു നടത്തുന്ന ലഹരി നിർമ്മാർജ്‌ജന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മലപ്പുറം ജില്ലയിലെ മലബാർ കോളേജിൽ സംസ്ഥാന ആഭ്യന്തര  മന്തി രമേശ് ചെന്നിത്തല നിർവ്വഹിച്ചു. പോർക്കുളം പ്രിയദർശനി കമ്മ്യൂണിറ്റി ഹാളിനു മുന്നിൽ പതാക ഉയത്തിയ ശേഷം 
പഞ്ചായത്ത് പ്രസിഡന്റ്‌ കെ. എ ജ്യോതിഷ് ലഹരിക്കെതിരെയുള്ള സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ  പഞ്ചായത്തുതല ഉദ്ഘാടനം  നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ തുഷാര സുബീഷ് അധ്യക്ഷത വഹിച്ചു.  കുന്നംകുളം പോലീസ് സ്റ്റേഷനിലെ  അസിസ്റ്റൻ്റ്  സബ് ഇൻസ്‌പെക്ടർ എം.ഗീത പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് പഞ്ചായത്ത്‌ മെമ്പർമാർ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, സ്കൂൾ പ്രതിനിധികൾ, വായനശാല പ്രവർത്തകർ എന്നിവർക്ക് തൂഫാൻ വാരിയർ ബാഡ്ജിൻ്റെ  വിതരണവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും അവർ നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രേഖ ജയരാമൻ, പി. പ്രവീൺ കുമാർ, ഉണ്ണികൃഷ്ണൻ, കെ കെ രതീഷ്, വിജിത പ്രജി, സുമയ്യ ഷറഫുദ്ധീൻ, നിമിഷ വിഗീഷ്, ഷംന റാഫി, മങ്ങാട് സ്കൂൾ പ്രധാന അധ്യാപിക ജൻസി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വികസന കാര്യ സ്റ്റാൻഡിൽ കമ്മിറ്റി ചെയർമാൻ തമ്പി കെ ജോബ് സ്വാഗതവും ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി മൈമൂനത്ത് നന്ദിയും പറഞ്ഞു.

OPERATION TOOFAN 2.0 BANNER