മത്സരാർത്ഥികളുടെ അഭ്യർത്ഥന കണക്കിലെടുത്ത് പോർക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവം രജിസ്ട്രേഷൻ 25-10-2026 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
പഠനമുറി പദ്ധതി 2026-27

പഠനമുറികൾക്ക്  അപേക്ഷിക്കാം-2026

പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ നിർമ്മിച്ചു നൽകുന്ന പഠനമുറികൾക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്പെഷൽ, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. 
വരുമാന പരിധി 1 ലക്ഷം രൂപ വരെ.
വീടിൻ്റെ ചുറ്റളവ് 1000 ൽ കൂടാൻ പാടില്ല.

അവസാന തിയതി 2026 ഒക്ടോബർ 19.


അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ:

1. ജാതി സർട്ടിഫിക്കറ്റ്.(രക്ഷിതാവ്+വിദ്യാർത്ഥി)
2. വരുമാനം (രക്ഷിതാവ്)
3. ആധാർ കാർഡ് (രക്ഷിതാവ്+വിദ്യാർത്ഥി)
4. വീടിൻ്റെ ഓണർഷിപ്പ് or കൈവശസർട്ടിഫിക്കറ്റ് 
5. ബാങ്ക് പാസ് ബുക്ക് (രക്ഷിതാവ്).
6. ഫോട്ടോ(രക്ഷിതാവ്+വിദ്യാർത്ഥി+വീട്)
7. പഠനമുറി ലഭിച്ചിട്ടില്ല എന്ന പഞ്ചായത്ത് സാക്ഷ്യപത്രം 
8. വീടിൻ്റെ വിസ്തീർണ്ണം തെളിയിക്കുന്ന സാക്ഷ്യപത്രം.
9. ക്ലാസും സ്കൂളും തെളിയിക്കുന്ന സ്കൂൾ സാക്ഷ്യപത്രം.
10. റേഷൻ കാർഡ് കോപ്പി 
11. വീടിൻ്റെ മുകളിൽ  പഠനമുറി നിർമിക്കുന്നവർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്.

അപേക്ഷ ചൊവ്വന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കുക.

പഠനമുറി പദ്ധതി 2026-27