കാഴ്ച്ചപ്പാടും ദൌത്യവും
ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട്
2026-27 വാർഷിക പദ്ധതിയിൽ പ്രദേശിക സാമ്പത്തിക വികസനത്തിനും ജല സമൃദ്ധ ഗ്രാമം എന്ന ആശയത്തിനും ആണ് മുൻതൂക്കം നൽകുന്നത്. വിജ്ഞാന കേന്ദ്രം പദ്ധതി മുഖേന തൊഴിൽ അന്വേഷകർക്ക് വിവരലഭ്യത ഉറപ്പുവരുത്തുന്നതിനും തുടർന്ന് അവരവർക്ക് യോജിച്ച തൊഴിൽ കണ്ടെത്തുന്നതിനും മാർഗ്ഗം ഒരുക്കുക എന്നതാണ് ഈ വാർഷിക പദ്ധതി രൂപീകരണത്തിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുള്ളത്. മാത്രവുമല്ല സ്വയം തൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിച്ച് ജനങ്ങളുടെ അടിസ്ഥാന ജീവിത സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്നതാണ് വാർഷിക പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്.
കൂടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങൾക്ക് പ്രത്യേക പരിഗണന നൽകി അവിടെ ജല സ്രോതസ്സും പരിപാലിക്കുക എന്നതാണ് ഇതിനായുള്ള മറ്റൊരു ലക്ഷ്യമായിട്ടുള്ളത്. അതിനായി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കിണർ റീചാർജ്ജിങ് പദ്ധതി നടപ്പിലാക്കുന്നതാണ്. നഗര സഭായ പദ്ധതി മുഖേന ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം ഇതൊടൊപ്പം നടത്തിവരുന്നുമുണ്ട്. ഘടക സ്ഥാപനങ്ങൾ എല്ലാം തന്നെ കിണർ റീചാർജ്ജ് മുഖേന ജലസമ്പുഷ്ടമാക്കുന്നതിനും പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതാണ്.
ആരോഗ്യ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഹരിത കർമ്മ സേനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതാണ്. വീടുകളിലേക്ക് ബയോഡൈജസ്റ്റർ പോട്ട് വിതരണം ചെയ്യുന്നതുമായിട്ടുള്ളതുമാണ്. കൂടാതെ കമ്യൂണിറ്റി തലത്തിൽ ഹരിത കർമ്മ സേന അംഗങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
ഗ്രാമപഞ്ചായത്തിന്റെ ദൌത്യം
- ഗ്രാമജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളും പൊതുസേവനങ്ങളും കാര്യക്ഷമമായി ലഭ്യമാക്കുക.
- ശുചിത്വം, ആരോഗ്യസംരക്ഷണം, കുടിവെള്ളം, റോഡ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വികസനം ഉറപ്പാക്കുക.
- സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമത്തിനായി പദ്ധതികൾ നടപ്പാക്കുക.
- പരിസ്ഥിതി സംരക്ഷണവും ഹരിത വികസനവും പ്രോത്സാഹിപ്പിക്കുക.
- ജനപങ്കാളിത്തത്തോടെ സുതാര്യവും ഉത്തരവാദിത്വമുള്ള ഭരണസംവിധാനം ഉറപ്പാക്കുക.
- ഗ്രാമത്തിലെ തൊഴിൽ സാധ്യതകളും സ്വയംതൊഴിൽ പദ്ധതികളും പ്രോത്സാഹിപ്പിക്കുക.