ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0 ലഹരിക്കെതിരെ സാമൂഹിക ജാഗ്രതയും ജനകീയ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, സാംസ്കാരിക പ്രവർത്തകർ, യുവജനങ്ങൾ, പൊതുജനങ്ങൾ എന്നിവരെ ഏകോപിപ്പിച്ച് നടപ്പിലാക്കുന്ന ലഹരിവിരുദ്ധ ദൗത്യമാണ്. ലഹരിമുക്ത സമൂഹം, സുരക്ഷിത യുവതലമുറ എന്ന ലക്ഷ്യത്തോടെ ബോധവൽക്കരണം, പ്രതിജ്ഞ, ജനകീയ പങ്കാളിത്തം, വിവിധ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പദ്ധതി പ്രാധാന്യം നൽകുന്നു.